ഗെയില്‍ സമരം; മുക്കത്ത് സംഘര്‍ഷം, 3 പഞ്ചായത്തില്‍ ഹര്‍ത്താല്‍ | Oneindia Malayalam

2017-11-01 21

കോഴിക്കോട്​ എരഞ്ഞിമാവിൽ ഗെയിൽ വാതക പദ്ധതിയുമായി ബന്ധപ്പെട്ട്​ നടന്ന സമരത്തിലെ പൊലീസ്​ നടപടിയിൽ
പ്രതിഷേധിച്ച്​ മൂന്ന്​ പഞ്ചായത്തുകളിൽ നാളെ യു.ഡി.എഫ്​ ഹർത്താൽ. ഏറെ നാളായി നിര്‍ത്തിവെച്ച ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതാണ് പ്രക്ഷോഭത്തിന് കാരണമായത്. പദ്ധതി പ്രദേശത്തേക്ക് പ്രക്ഷോഭകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പ്രക്ഷോഭകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇതോടെ സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രക്ഷോഭകരുടെ സമരപ്പന്തലും പോലീസ് പൊളിച്ച് നീക്കി. സമരക്കാര്‍ പോലീസ് വാഹനം തല്ലിത്തകര്‍ത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പത്ത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെ.എസ്​.ആർ.ടി.സി ബസി​​​​െൻറ ചില്ല്​ സമരക്കാർ എറിഞ്ഞുടച്ചു. പ്രദേശത്ത്​ സംഘർഷാവസ്ഥ തുടരുകയാണ്. അതേസമയം, പൊലീസ്​ സംരക്ഷണയിൽ ഗെയിലി​​​​െൻറ പ്രവർത്തനം തുടരുന്നു​ണ്ട്.
Anti- Gail Stir; Trobuble Breaks in Mukkam

Videos similaires